അനുമതി കിട്ടി അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം പറക്കണം; ഇല്ലെങ്കില്‍ പണിപാളും

Web Desk |  
Published : Sep 29, 2017, 02:37 PM ISTUpdated : Oct 04, 2018, 04:36 PM IST
അനുമതി കിട്ടി അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം പറക്കണം; ഇല്ലെങ്കില്‍ പണിപാളും

Synopsis

ന്യൂഡല്‍ഹി:  ട്രാഫിക് അനുമതി ലഭിച്ച് അഞ്ചുമിനിറ്റിനുള്ളില്‍ വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ അവരുടെ അവസരം നഷ്ടപ്പെടുമെന്ന് ദേശീയ വ്യോമയാന മന്ത്രാലയം. വിമാനങ്ങളുടെ ടേക്ക് വൈക്കുന്നത് തടയാനാണ് കര്‍ശന നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം രംഗത്ത് വന്നത്. 

അനുമതി കിട്ടി ടേക്ക് ഓഫിന് വൈകിയാല്‍ പിന്നീട് ക്യൂവിലുള്ള എല്ലാ വിമാനങ്ങളും ടേക്ക് ഓഫ് ചെയ്തതിന് ശേഷം മാത്രമേ സമയക്രമം തെറ്റിച്ച വിമാനത്തിന് പറക്കാന്‍ സാധിക്കുകയുള്ളു. വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകുന്നതിനെ തുടര്‍ന്ന് റണ്‍വേയില്‍ ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനാണ് ഇത്തരം നിര്‍ദേശം നല്‍കിയത്. 

വിമാനങ്ങള്‍ക്ക് ട്രാഫിക് അനുമി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ടേക്ക് ഓഫ് ചെയ്യുന്നുണ്ടെന്നും അല്ലാത്തവരെ റണ്‍വേയില്‍ നിന്നും മാറ്റാനുള്ള ഉത്തരവാദിത്വം എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ ജീവനക്കാര്‍ക്കാണെന്നും സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് ജനറല്‍ അറിയിച്ചു. 

പുറപ്പെടുന്നതിന് മുമ്പുള്ള ക്യാബിന്‍ പരിശോധനകളും ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം മാത്രമേ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ പാടുള്ളു. തുടര്‍ന്ന് നിര്‍ദേശം ലഭിച്ച ഉടന്‍ ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം സജ്ജമായിരിക്കണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്