മുസ്ലീം യുവാവിനെ ചുട്ടുകൊന്ന ശംഭുലാലിനെ ആദരിച്ച് ടാബ്ലോ

Web Desk |  
Published : Mar 27, 2018, 11:09 AM ISTUpdated : Jun 08, 2018, 05:42 PM IST
മുസ്ലീം യുവാവിനെ ചുട്ടുകൊന്ന ശംഭുലാലിനെ ആദരിച്ച് ടാബ്ലോ

Synopsis

മുസ്ലീം യുവാവിനെ ചുട്ടുകൊന്ന ശംഭുലാലിനെ ആദരിച്ച് ടാബ്ലോ

ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് കൊൽക്കത്ത സ്വദേശിയെ ചുട്ടുകൊന്ന ശംബുലാലിന് രാമനവമി ദിവസം രാജസ്ഥാനില്‍ ആദരം. രാമനവമി ദിവസം നടന്ന റാലിയല്‍ ശംഭുലാലിനെ പ്രതീകവത്കരിച്ച് ടാബ്ലോ ഒരുക്കിയായിരുന്നു ആദരിച്ചത്. ജോദ്പൂരിലാണ് രാമനവമി ദിവസം ടാബ്ലോയില്‍ ശംഭുവിനെയും ഉള്‍പ്പെടുത്തിയത്. മുസ്ലിം യുവാവിനെ മഴു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ചു ചുട്ടു കൊല്ലുകയും പിന്നീട് കൊലപാതക ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത ശംഭുലാലിന് നേരത്തേയും രാജസ്ഥാനില്‍നിന്ന് പിന്തുണ ലഭിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ജയിലിലായ ശംഭുലാല്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തി ജയിലില്‍നിന്ന് ലൈവ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ അനുഭവത്തിന് നന്ദി', ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്കും പൊലീസിന്‍റെ കാര്യക്ഷമതയ്ക്കും നന്ദി പറഞ്ഞ് വിദേശ സഞ്ചാരി; നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി
പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്; എൽഡിഎഫിന്റെയും വിമതരുടെയും പിന്തുണയോടെ മായ രാഹുൽ നോമിനേഷൻ നൽകി; റിയ ചീരാംകുഴി യുഡിഎഫ് സ്ഥാനാർത്ഥി