
വയനാട്: മക്കിമലയിലെ റിസോർട്ട് നിർമ്മാണത്തില്‍ ഭൂപതിവ് ചട്ടം ലംഘിച്ചാണെന്ന് തഹസിൽദാർ. ഇതു സംബന്ധിച്ച് മാനന്തവാടി തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പട്ടയം റദ്ദാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ് എന്നും മാനന്തവാടി തഹസിൽദാർ.
തവിഞ്ഞാൽ വില്ലേജിലെ 68,90 സര്‍വേ നമ്പരുകളിലെ ഭൂമി വിതരണം 1964 ലെ ഭൂമി പതിവ് ചട്ട പ്രകാരമായിരുന്നു. പട്ടയം കിട്ടിയവരിൽ നിന്ന് ഭൂ -റവന്യൂ മാഫിയകള്‍ ചേര്‍ന്ന് ഭൂമി തട്ടിയെടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊടുത്ത ഭൂമി വന്‍കിടക്കാരുടെ കയ്യിലെത്തി. ഇപ്പോഴത്തെ ഭൂ ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നു നിയമവും ചട്ടങ്ങളും കാറ്റിൽ പറത്തുന്ന കാഴ്ചയാണ് വയനാട്ടില്‍ കാണുന്നത്.
കൃഷിക്കും വീടും വയ്ക്കാനും മാത്രമേ പട്ടയ ഭൂമി ഉപയോഗിക്കാവൂയെന്ന വ്യവസ്ഥ കൃത്യമായി മക്കിമലയിലെ ഭൂ ഉടമകള്‍ പാലിക്കുന്നുമില്ല. ബോര്‍ഡില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ഇത്തരം ഭൂമിയില്‍ കണ്ടെത്തി. അടുത്ത റിസോര്‍ട്ട് മുനിശ്വരൻ കുന്നിലാണ് സമീപത്ത് രണ്ടു റിസോര്‍ട്ടുകള്‍ കൂടി കെട്ടിപ്പൊക്കുന്നുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam