താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

Published : Feb 21, 2018, 11:32 AM ISTUpdated : Oct 04, 2018, 07:52 PM IST
താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

Synopsis

ആഗ്ര: താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നെന്ന ചില വ്യക്തികളുടെയും സംഘടനകളുടെയും വാദം തെറ്റാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെയും ഭാര്യ മുംതാസ് മഹലിന്റെയും ശവകുടീരമാണ് താജ്മഹലെന്ന് കഴിഞ്ഞ ദിവസം ആഗ്ര കോടതിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയത്. താജ്മഹലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കും ഇതോടെ അറുതിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്വയം പ്രഖ്യാപിത ചരിത്രകാരനായ പി.എന്‍ ഓക്ക് എന്നയാള്‍ രചിച്ച 'താജ്മഹല്‍, ദി ട്രൂ സ്റ്റോറി' എന്ന പുസ്തകമാണ് വിവാദങ്ങള്‍ക്ക് മരുന്നിട്ടത്. തുടര്‍ന്ന് ചില ഹിന്ദു സംഘടനകള്‍ വിശേഷ ദിവസങ്ങളില്‍ താജ്മഹലിന് സമീപം പൂജ നടത്താനും തുടങ്ങി. ആഗ്രയിലെ സൗധം താജ്മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത്  എന്നുമാണ് ഒരു വിഭാഗം അവകാശപ്പെട്ടത്.

 ഈ വാദം ആദ്യം ഉന്നയിച്ച പി.എന്‍ ഓഖ് താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ സുപ്രീംകോടതിയെ  സമീപിച്ചിരുന്നെങ്കിലും കോടതി അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ
ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്