വിളിച്ചുണർത്താൻ വൈകിയതിന് ഭാര്യയെ തലാക്ക് ചൊല്ലി

Published : Dec 28, 2017, 12:47 AM ISTUpdated : Oct 04, 2018, 11:17 PM IST
വിളിച്ചുണർത്താൻ വൈകിയതിന് ഭാര്യയെ തലാക്ക് ചൊല്ലി

Synopsis

തലാക്ക് ബില്‍  പാർലമെൻറില്‍   നാളെ ചർച്ചയാകാനിരിക്കെ ഉത്തർപ്രദേശില്‍ നിന്നും ഉള്ള  ഒരു തലാക്ക് വാർത്ത....വിളിച്ചുണർത്താൻ വൈകിയതിന്   ഭാര്യയെ തലാക്ക് ചെയ്തു. ഉത്തർപ്രദേശിലെ റാംനഗറിലാണ് സംഭവം.

റാംപൂരിലെ അസിംനഗർ സ്വദേശി ഖ്വാഷിം ആണ് വിളിച്ചുണർത്താൻ വൈകിയെന്ന കാരണം പറഞ്ഞ് ഭാര്യ ഗുല്‍  അഫ്ഷാനെ മൂന്ന് തവണ തലാക്ക്ചൊല്ലി ഉപേക്ഷിച്ചത്. ഭാര്യ കൂടുതല്‍  ഉറങ്ങിപ്പോയെന്നും ഇക്കാരണത്താല്‍ ആണ് താൻ വൈകി എണീക്കേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു തലാക്ക് ചൊല്ലല്‍.

തുടർന്ന് ഗുല്‍ അഫ്ഷാനെ വീട്ടില്‍ പൂട്ടിയിട്ട് ഖ്വാഷിം കടന്നുകളഞ്ഞു. തുടർന്ന് പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.6 മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അന്ന് മുതല്‍  ഭർത്താവ് പീ‍ഡിപ്പിക്കാറുണ്ടെന്നും ഗുല്‍അഫ്ഷാന്‍ പറഞ്ഞു. എന്നാല്‍ ഗുല്‍ അഫ്ഷാൻ പരാതി നല്‍കിയിട്ടില്ലെന്നും അക്കാരണത്താല്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് പൊലീസ്  നിലപാട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ, നടപടി പുതിയൊരു കേസിൽ; പിടികൂടിയത് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന്
ബൈറോഡിൽ നിന്നും മെയിൻ റോഡിൽ നിന്നും ഒരേ സമയം എത്തി, സഡൻ ബ്രേക്കിട്ടതോടെ മറിഞ്ഞു; ഡെലിവറി ഏജന്‍റിനെ പൊതിരെ തല്ലി യുവാക്കൾ