
ഔറംഗബാദ്: ഖുര്‍ആന്‍ വഴി അനുവദിക്കപ്പെട്ട ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സ്‌ത്രീ സംരക്ഷണം ലക്ഷ്യമിട്ടാണ് മുത്തലാഖ് നിരോധിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്ലിം സമുദായത്തെയും പുരോഹിതന്മാരെയും വിശ്വാസത്തിലെടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമില്‍ ഖുര്‍ആന്‍ വഴി അനുവദിക്കപ്പെട്ടതാണ്. അതില്‍ ഇടപെടാന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ലെന്ന് ശനിയാഴ്ച ഔറംഗാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ശരദ് പവാര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ മുത്തലാഖ് നിരോധ ബില്‍ ലോക്‌സഭയില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ നിയമത്തില്‍ പ്രതിപക്ഷം ഭേദഗതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. ബില്‍ തിടുക്കത്തില്‍ പാസ്സാക്കാതെ പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam