വനിതാ മാധ്യമപ്രവർത്തകരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി നേതാവിനെതിരെ പരാതി

Web Desk |  
Published : Apr 20, 2018, 03:07 PM ISTUpdated : Jun 08, 2018, 05:47 PM IST
വനിതാ മാധ്യമപ്രവർത്തകരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി നേതാവിനെതിരെ പരാതി

Synopsis

വനിതാ മാധ്യമപ്രവർത്തകരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് തമിഴ്നാട്ടിലെ ബിജെപി നേതാവിനെതിരെ പരാതി

ചെന്നൈ: വനിതാ മാധ്യമപ്രവർത്തകരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തമിഴ്നാട്ടിലെ ബിജെപി നേതാവ് എസ് വി ശേഖറിനെതിരെ ചെന്നൈയിലെ മാധ്യമപ്രവർത്തകർ പൊലീസില്‍ പരാതി നല്‍കി. ശേഖറിന്‍റേത് മാധ്യമപ്രവർത്തകരെ മാത്രമല്ല സ്ത്രീത്വത്തെ ഒന്നാകെ അപമാനിക്കുന്നതാണെന്ന് പറഞ്ഞാണ് പരാതി.

വനിതാമാധ്യമപ്രവർത്തകർ വാർത്തകള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടി എന്ത് അനാശാസ്യത്തിനും തയ്യാറാകുമെന്നും തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർ മാന്യതയില്ലാത്തവരും ബ്ലാക്ക് മെയില്‍ ചെയ്യുന്നവരാണ് എന്നുമായിരുന്നു എസ് വി ശേഖറിന്‍റെ പോസ്റ്റ്. പ്രതിഷേധം ശക്തമായതോടെ ക്ഷമാപണം നടത്തിയ ശേഖർ പോസ്റ്റ് ഡിലീറ്റ് ചെയ്ത എസ് വി ശേഖർ മറ്റൊരാളുടെ പോസ്റ്റ് വായിക്കാതെ താൻ ഷെയർ ചെയ്യുകയായിരുന്നുവെന്നും വിശദീകരണം നടത്തി. എസ് വി ശേഖറും എച്ച് രാജയും സൈബർഭ്രാന്തന്മാരാണെന്നും അവർക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കമെന്നും മന്ത്രി ഡി ജയകുമാർ പറഞ്ഞു. ശേഖറിനെതിരെ ബിജെപി നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് ചെന്നൈയിലെ മാധ്യമപ്രവർത്തകർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശനെ പിന്തുണച്ച് പി.ജെ. കുര്യന്‍, രാഹൂല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരതെന്നും ആവശ്യം
'അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്, ഒന്നും അറിയണ്ട കസേരയിൽ കയറി ഇരുന്നാൽ മതി'; ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ