ജന്ദർ മന്തറിൽ തമിഴ്‌നാട് കർഷകർ നടത്തുന്ന സത്യഗ്രഹ സമരം 21 ആം ദിവസത്തിലേക്ക്

Published : Apr 03, 2017, 01:16 AM ISTUpdated : Oct 05, 2018, 01:37 AM IST
ജന്ദർ മന്തറിൽ തമിഴ്‌നാട് കർഷകർ നടത്തുന്ന സത്യഗ്രഹ സമരം 21 ആം ദിവസത്തിലേക്ക്

Synopsis

ദില്ലി: ദുരിതാശ്വാസ തുക അനുവദിക്കുക, കർഷക പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദില്ലി ജന്ദർ മന്തറിൽ തമിഴ്‌നാട് കർഷകർ നടത്തുന്ന സത്യഗ്രഹ സമരം 21 ആം ദിവസത്തിലേക്ക് കടന്നു. ഇന്ന് മീശ പാതി വടിച്ചാണ് കർഷകർ പ്രതിഷേധിക്കുന്നത്. ശയന പ്രദക്ഷിണം നടത്തിയും കർഷകർ സമരം നടത്തും. ഇന്നലെ തല മുടി പാതി മുണ്ഡനം ചെയ്തായിരുന്നു സമരം. 

വരൾച്ചാ ദുരിതാശ്വാസമായി 60,000 കോടി രൂപ അനുവദിക്കുക, നദീ സംയോജനത്തിലൂടെ വെള്ളമെത്തിക്കുക, വിളകൾക്ക് ന്യായ വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജന്ദർ മന്തറിൽ ആത്മഹത്യ ചെയ്യുമെന്നും കർഷകർ ഭീഷണി മുഴക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുബായിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, സംഘത്തിൽ എംഎൽഎയും ടൂറിന് പോയ വിദ്യാർത്ഥികളും, ആശങ്ക വേണ്ടെന്ന് കർണാടക
ചാരക്കണ്ണുകൾ തുറന്നിരുന്നു, ഒടുവിൽ കൊടും സ്കെച്ചിട്ട് ഇസ്രായേൽ! രക്ഷപ്പെടാൻ പഴുതില്ലാതെ ഖമനെയി, ആക്രമണത്തിന് ശനിയാഴ്ച തിരഞ്ഞെടുത്തത് എന്തിന്?