അന്ന് ജയലളിതയെ തോല്‍പിച്ച വാക്കുകള്‍ ഇന്ന് തമിഴ്ജനത ഏറ്റെടുക്കുമോ?

Published : Dec 31, 2017, 09:41 AM ISTUpdated : Oct 05, 2018, 02:46 AM IST
അന്ന് ജയലളിതയെ തോല്‍പിച്ച വാക്കുകള്‍ ഇന്ന് തമിഴ്ജനത ഏറ്റെടുക്കുമോ?

Synopsis

ചെന്നൈ: വീണ്ടും ദ്രാവിഡരാഷ്ട്രീയത്തിൽ ഒരു താരം കൂടി ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ്. ജയലളിതയും കരുണാനിധിയുമില്ലാത്ത തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡപാർട്ടികൾക്കൊപ്പം കമൽഹാസനുൾപ്പടെയുള്ള താരങ്ങളും രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശം ഉറ്റുനോക്കുന്നുണ്ട്. അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ച ജയലളിതക്കെതിരെ 1996ൽ രജനീകാന്ത് നടത്തിയ പ്രസ്താവന സഹായിച്ചത് ഡിഎംകെയെയാണ്. 

തെരഞ്ഞെടുപ്പ് ഡിഎംകെ തൂത്തുവാരി. കൃഷ്ണഗിരിയിൽ നിന്ന് മത്സരിച്ച ജയലളിത ദയനീയമായി തോറ്റു. അന്ന് കോൺഗ്രസ് അനുഭാവിയായിരുന്ന രജനി 2002 ഓടെ നിഷ്പക്ഷനായി. നദികളുടെ സംയോജനത്തിന് ഒരു കോടി രൂപ നൽകുമെന്നും കർഷകർക്കായി സമരം നടത്തുമെന്നൊക്കെയുള്ള രജനിയുടെ അന്നത്തെ  പ്രഖ്യാപനം വെള്ളത്തിൽ വരച്ച വരയായി. 

പിന്നീട് 2004 ൽ എൻഡിഎയോട് കൂറ് പ്രഖ്യാപിച്ച രജനി 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ നേരിട്ട് കണ്ട് തന്‍റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കി. നോട്ട് നിരോധനത്തിലുൾപ്പടെ മോദിയ്ക്ക് പൂർണപിന്തുണ നൽകിയ രജനിക്ക് ബിജെപിയുടെ നിശബ്ദ പിന്തുണയുണ്ടാകുമെന്നാണ് സൂചന. തകർച്ചയുടെ വക്കിലുള്ള അണ്ണാ ഡിഎംകെ, അടുത്ത തവണ അധികാരം സ്വപ്നം കാണുന്ന ഡിഎംകെ, കിങ് മേക്കറായി ഉയർന്നുവന്ന ടിടിവി ദിനകരൻ എന്നിവരെയൊക്കെ മറികടന്ന് വേണം രജനിക്ക് രാഷ്ട്രീയത്തിൽ ചുവടുറപ്പിയ്ക്കാൻ. രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച കമൽഹാസനുൾപ്പടെയുള്ള താരങ്ങളും രജനിയുടെ ഇനിയുള്ള നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കും. 

കൈക്കരുത്തല്ല, ബുദ്ധിയാണ് രാഷ്ട്രീയത്തിൽ വേണ്ടതെന്ന തിരിച്ചറിവോടെ, ആരാധകരെ സംഘടിപ്പിച്ചുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം രജനിക്ക് രൂപീകരിയ്ക്കാനാകുമോ എന്നതാണ് ശ്രദ്ധേയം. സിനിമയിലെ സൂപ്പർതാരത്വം രജനിയ്ക്ക് രാഷ്ട്രീയത്തിലും തമിഴ് ജനത നൽകുമോ എന്നും കണ്ടറിയണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'; ലാലിക്ക് മറുപടിയുമായി തൃശൂർ മേയർ
എസ്ഐആർ: കേരളത്തിൽ 24 ലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധം അലയടിക്കും, കരട് പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച നിർണായക യോഗം ഇന്ന്