മുല്ലപ്പെരിയാര്‍;ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട്

WEB DESK |  
Published : Jul 18, 2018, 07:36 PM ISTUpdated : Oct 02, 2018, 04:21 AM IST
മുല്ലപ്പെരിയാര്‍;ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട്

Synopsis

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ 142 അടിവരെ വെള്ളം സംഭരിക്കുമെന്ന് ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട്

ചെന്നൈ:മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ 142 അടിവരെ വെള്ളം സംഭരിക്കുമെന്ന് ഉപസമിതി യോഗത്തിൽ തമിഴ്നാട്. അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്നാട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കാനാണ് തമിഴ്നാടിന്റെ നീക്കം. 133 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍റില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 5941.2 ഘനയടി വെള്ളം. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. 

സെക്കന്‍റില്‍ 1878.2 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്നത്. അത് വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്‍റെ ആവശ്യമാണ് തള്ളിയത്. പരമാവധി വെള്ളം ഇപ്പോൾ തന്നെ കൊണ്ടുപോകുന്നുണ്ടെന്നാണ് തമിഴ്നാടിന്‍റെ മറുപടി. ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്നാട് പറഞ്ഞു. 

അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉപസമിതി അണക്കെട്ടിൽ അടിയന്തര സന്ദര‍്‍ശനം നടത്തിയത്. മെയിൻ ഡാമും, സ്പിൽവെയും ഷട്ടറുകളും സമിതി പരിശോധിച്ചു. അതേസമയം ഷട്ടര്‍ ഓപ്പറേറ്റിംഗ് മാനുവൽ ഇതുവരെ തമിഴ്നാട് സമര്‍പ്പിച്ചിട്ടില്ല. ഈ നിഷേധാത്മക നിലപാട് മേൽനോട്ടസമിതിയെ അറിയിക്കുമെന്ന് കേരളം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്
മദ്യവിൽപ്പനക്കാരനായി ബെഹ്റ, ആദ്യ കുപ്പി വാങ്ങി എംആർ അജിത്കുമാർ വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്‌കോ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു