മാവോയിസ്റ്റുകള്‍ക്ക് പെന്‍ഡ്രൈവ് നല്‍കാന്‍ ശ്രമിച്ചു; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Published : Jun 13, 2017, 12:23 PM ISTUpdated : Oct 04, 2018, 10:35 PM IST
മാവോയിസ്റ്റുകള്‍ക്ക് പെന്‍ഡ്രൈവ് നല്‍കാന്‍ ശ്രമിച്ചു; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Synopsis

കോയമ്പത്തൂര്‍: ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ കാണാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി റഷീദ്, തിരുവനന്തപുരം സ്വദേശി ഹരിഹര ശര്‍മ എന്നിവരെയാണ് ഇന്നലെ തമിഴ്‌നാട് ക്യു ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകള്‍ക്ക് ജയിലില്‍ വച്ച് പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചതിനാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.

ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.  മാവോയിസ്റ്റ് നേതാക്കളായ അനൂപിനും ഷൈനക്കും വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് അനുഭാവമുണ്ടെന്ന് കരുതുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ് പിടിയിലായ രണ്ടു പേരുമെന്ന് പോലീസ് പറഞ്ഞു. പെന്‍ഡ്രൈവ് പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യം തേടിയ ചോദ്യത്തിന് ഉത്തരം! മോദിയെ ഭയപ്പെടുത്തുന്ന രഹസ്യമെന്ന് രാഹുൽ പ്രയോഗിച്ച 'സിക്സ്റ്റീനി'ൽ സൂചനയുമായി കോൺഗ്രസ്, 'എപ്സ്റ്റീൻ'
പ്രതിപക്ഷത്ത് ഭിന്നതയ്ക്കുള്ള നീക്കം പാളി, വനിത സംവരണ ബിൽ പരാജയപ്പെട്ടാലും പിന്‍വലിക്കില്ല, പ്രചാരണവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാൻ കേന്ദ്രം