അജ്ഞാത മൃതദേഹത്തിനെക്കുറിച്ചുള്ള ദുരൂഹത നീക്കാന്‍ തമിഴ്നാട് പൊലീസ് കേരളത്തിലേക്ക്

Web Desk |  
Published : Apr 04, 2018, 11:30 PM ISTUpdated : Jun 08, 2018, 05:43 PM IST
അജ്ഞാത മൃതദേഹത്തിനെക്കുറിച്ചുള്ള ദുരൂഹത നീക്കാന്‍ തമിഴ്നാട് പൊലീസ് കേരളത്തിലേക്ക്

Synopsis

കന്യാകുമാരി നാഗര്‍കോവില്‍ ദേശീയ പാതയക്ക് സമീപം പൊത്തോടി കണ്ട്കൃഷ്‌ടിയില്‍ ഏപ്രില്‍ ഒന്നിനാണ് അഞ്ജാത മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം കണ്ട അ‍ജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിന്റെ ഭാഗമായി തമിഴ്നാട് പൊലീസ് തിരുവനന്തപുരത്തെത്തി. 25നും 35നും ഇടയില്‍ പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കന്യാകുമാരി നാഗര്‍കോവില്‍ ദേശീയ പാതയക്ക് സമീപം പൊത്തോടി കണ്ട്കൃഷ്‌ടിയില്‍ ഏപ്രില്‍ ഒന്നിനാണ് അഞ്ജാത മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാന്‍ പറ്റാത്തവിധം മുഖം വികൃതമായിരുന്നു, മൃതദേഹത്തിന്‍റെ വലതു കയ്യില്‍ ARYA ONLY IN MY HEART എന്ന്  പച്ച കുത്തിയിട്ടുണ്ട്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നീ പോ മോനെ വിജയാ' എന്ന് രേവന്ത് റെഡ്ഡി, കണക്കിന് കൊടുത്ത് പിണറായി; മുഖ്യമന്ത്രിമാര്‍ തമ്മിൽ വാക്പോര്
അരിധമൻ ഒരു വാക്ക് മാത്രമല്ല, ശക്തി; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി