
പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര്. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തമാമെന്ന് തന്ത്രി വ്യക്തമാക്കിയതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രാന്‍സ് ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു.
സുഗമമായ മണ്ഡല ഉത്സവകാലം ശബരിമലയില്‍ ഉണ്ടാകണമെന്നാണ് പന്തളം കൊട്ടാരത്തിന്‍റെ ആവശ്യം. അവിടത്തെ ആചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടോ ലംഘിച്ചുകൊണ്ടോ മുന്നോട്ടുപോകാന്‍ പന്തളം കൊട്ടാരം അനുവദിക്കില്ല.
കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍ഡേഴ്സിനെ എരുമേലിയില്‍ തടഞ്ഞത് പൊലീസിന്‍റെ സമയോജിത നടപടിയാണ്. യുവതികളുടെ വേഷത്തില്‍ എത്തിയാണ് അവരെ തടയാന്‍ കാരണം. അത് അനാവശ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
ശബരിമലയില്‍ അത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ടെന്നും വര്‍മ്മ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam