ഒമാനില്‍ പ്രകൃതി വാതക ഉത്പാദന കമ്പനികളുടെ നികുതി വര്‍ധിപ്പിക്കുന്നു

By Web DeskFirst Published May 26, 2016, 7:49 PM IST
Highlights

രാജ്യത്ത് പ്രകൃതി വാതക ഉത്പാദക കമ്പനികളുടെ നികപതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന  മജ്‌ലിസ് ശൂറ, സ്റ്റേറ്റ് കൗണ്‍സില്‍ സംയുക്ത ചര്‍ച്ചയില്‍ തീരുമാനമായി. 15 ശതമാനത്തില്‍ നിന്ന് 55 ശതമാനത്തിലേക്കാണ് നികുതി വര്‍ദ്ധിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 63 ശതമാനം മജ്‍ലിസ് ശൂറാ അംഗങ്ങളും നികുതി വര്‍ദ്ധിപ്പിക്കണമെന്ന തീരുമാനത്തെ പിന്തുണച്ചു. 3.3 ബില്യമ്‍ റിയാലിന്റെ കമ്മി ബജറ്റാണ് ഇക്കുറി രാജ്യത്തിനുള്ളത്. ചെലവ് ചുരുക്കാനും വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായി എണ്ണ സബ്സിഡി എടുത്തുകളയുകയും ആഗോള വിപണിയിലെ എണ്ണവില അനുസരിച്ച് എണ്ണ വില ക്രമീകരിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. 

ഇതിന് പുറമെ വിവിധ മേഖലകളില്‍ സബ്സിഡി എടുത്തുകളയാനും തീരുമാനിച്ചിട്ടുണ്ട്.വരുമാന നികുതി വര്‍ദ്ധിപ്പിക്കുക, സര്‍ക്കാറിന്റെ ചിലവ് ചുരുക്കുക, സര്‍ക്കാര്‍ സര്‍വ്വീസുകള്‍ക്ക് ചിലവ് വര്‍ദ്ധിപ്പിക്കുക, വിലക്കയറ്റം പിടിച്ചുനിര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉണ്ടായിരുന്നത്. യുഎഇയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങളും നേരത്തെ എണ്ണവില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

click me!