എല്‍ഡിഎഫ് വന്നതിന് ശേഷം നികുതി വരുമാനം കാര്യമായി വര്‍ദ്ധിച്ചെന്ന് ധനമന്ത്രി

Published : Jul 07, 2016, 05:21 PM ISTUpdated : Oct 05, 2018, 01:30 AM IST
എല്‍ഡിഎഫ് വന്നതിന് ശേഷം നികുതി വരുമാനം കാര്യമായി വര്‍ദ്ധിച്ചെന്ന് ധനമന്ത്രി

Synopsis

നികുതിചോര്‍ച്ച തടയാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്ന ധനമന്ത്രിയുടെ ഉറപ്പിനിടെയാണ് സംസ്ഥാനത്തെ നികുതി വരുമാനം കൂടിയതായി ഡോ. തോമസ് ഐസക് പറയുന്നത്. ഇടത് ഭരണം ജനങ്ങളേറ്റെടുത്തതിന്റെ സൂചനയാണിത്. ജൂണിലെ നികുതിവരുമാനം 19 ശതമാനാണ്. നികുതി വരുമനം 25 ശതമാനത്തിലേക്കെത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും നികുതി ചോര്‍ച്ച തടയാനുള്ള പുതിയ സോഫ്‍റ്റ്‍വെയര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളും ബജറ്റിലുണ്ടാകും. ക്ഷേമപെന്‍ഷനുകള്‍ കൂടും. ന്യായവില ശൃംഖല മെച്ചപ്പടുത്താനും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനും  നടപടിയുണ്ടാകും.  

കാര്‍ബണ്‍ ന്യൂട്രാലിറ്റി അടക്കം പരിസ്ഥിതി സൗഹൃദ നിര്‍ദ്ദേശങ്ങള്‍ക്കും ശുചിമുറികള്‍ അടക്കം സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കും. അതേസമയം വന്‍ ചെലവു ചുരുക്കല്‍ നടപടികള്‍ തന്നെയാകും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന്റെ ഹൈലൈറ്റ്. വന്‍കിട പദ്ധതികള്‍ക്ക് പണം അനുവദിക്കാനിടയില്ല.  ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസമടക്കമുള്ള നടപടികള്‍ക്കും സാധ്യയുണ്ട്. സാധാരണക്കാര്‍ക്ക് ബാധ്യതവരുത്താത്തവിധം നികുതി ഘടനയില്‍ പൊളിച്ചെഴുത്തും പ്രതീക്ഷിക്കപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്