പത്ത് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

Published : Apr 05, 2017, 05:32 PM ISTUpdated : Oct 05, 2018, 03:35 AM IST
പത്ത് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

Synopsis

കോഴിക്കോട് ആവളയില്‍ പത്ത് കുട്ടികളെ  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. ചൈല്‍ഡ് ലൈന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് അറബി അധ്യാപകനായ അബ്ദുള്‍ റസാഖ് അറസ്റ്റിലായത്.

നാലാംക്ലാസ് വിദ്യാര്‍ത്ഥികളായ 10 പേരാണ് പലപ്പോഴായി  പീഡനത്തിന് ഇരയായത്. ഒഴിവ് സമയത്ത് കുട്ടികളെ  സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ വിവരം വീട്ടില്‍ അറിയിക്കുകയും പിന്നീട് പരാതി ചൈല്‍ഡ് ലൈന് കിട്ടുകയുമായിരുന്നു. ചൈല്‍ഡ് ലൈനും, സ്കൂളിലെ പ്രധാന അധ്യാപകനും നല്‍കിയ പരാതിയിലാണ് അബ്ദുള്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. വിവരം പുറത്തായതിനെ തുടര്‍ന്ന് ഹജ്ജിന് പോകുന്നുവെന്ന് കാട്ടി അധ്യാപകന്‍ അവധിക്ക് അപേക്ഷ നല്‍കി മുങ്ങിയെങ്കിലും മേപ്പയൂര്‍ പോലീസിന്റെ പിടിയിലായി. പ്രതിക്കെതിരെ പോക്‌സോ ചുമത്തി. കോഴിക്കോട്ടെ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
ക്രിസ്മസിന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ