
പുതുച്ചേരി: അധ്യാപകന്‍ തിരുത്തിയ നോട്ട്ബുക്ക് എടുക്കാന്‍ സ്റ്റാഫ് റൂമിലെത്തിയ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന് 10 വര്‍ഷത്തെ തടവ്. ബുധനാഴ്ചയാണ് വിധി പുറത്തുവന്നത്. 10 വര്‍ഷത്തെ തടവിനോടൊപ്പം 5000 രൂപയും ഇയാള്‍ അടക്കണം.
പുതുച്ചേരിയിലെ സുരാകുഡിയിലെ ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ അധ്യാപകനായ സിവനേശന്‍ 2016 ആഗസ്റ്റ് നാലിനാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഉച്ചഭക്ഷണ സമയത്ത് നോട്ട്ബുക്ക് എടുക്കാന്‍ സ്റ്റാഫ് റൂമില്‍ എത്തിയതായിരുന്നു.സംഭവത്തിന് ശേഷം ഇതാരോടും പറയരുതെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ആഗസ്റ്റ് 11 നാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam