വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‍കൂട്ടര്‍ കഴുകിക്കുന്ന അധ്യാപിക;വീഡിയോ വൈറല്‍

Published : Jul 28, 2017, 10:27 PM ISTUpdated : Oct 05, 2018, 01:57 AM IST
വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‍കൂട്ടര്‍ കഴുകിക്കുന്ന അധ്യാപിക;വീഡിയോ വൈറല്‍

Synopsis


വിദ്യാര്‍ത്ഥികളെ കൊണ്ട് സ്കൂട്ടര്‍ കഴുകിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. ഒഡീഷയിലാണ് സംഭവം. അധ്യാപികയായ സഞ്ചുക്ത മഞ്ചിയെയാണ് ജില്ലാ വിദ്യാഭാസ ഓഫീസര്‍ സസ്പന്‍റ് ചെയ്തത്. ഒറീസയിലെ ആങ്കൂല്‍ ജില്ലയിലെ അമന്‍ത്പൂര്‍ പ്രൊജക്ട് യു.പി സ്കൂളിലായിരുന്നു സംഭവം. രണ്ട് വിദ്യാര്‍ത്ഥിനികളും ഒരു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് സ്കൂട്ടര്‍ കഴുകുന്ന ദൃശ്യം ഒഡീഷ ടിവിയാണ് പുറത്തുവിട്ടത്. 

 

 

 

കുട്ടികളോടു വാഹനം കഴുകാന്‍ നിര്‍ദേശിച്ചുകൊണ്ട് വടിയുമായി അധ്യാപിക സമീപം നില്ക്കുന്നത് ദൃശ്യത്തിന്‍ കാണാം.   ഇങ്ങനെയായാല്‍ കുട്ടികളെപ്പോള്‍ പഠിക്കുമെന്ന ചോദ്യത്തിന് വണ്ടി കഴുകിയ ശേഷം അവരെ പഠിപ്പിക്കും എന്നായിരുന്നു ടീച്ചറുടെ മറുപടി. സംഭവം വിവാദമായതോടെ  ജില്ലാ വിദ്യാഭാസ ഓഫീസറുടെ നിര്‍ദേശത്തെതുടര്‍ന്ന് ബ്ലോക്ക്  വിദ്യാഭാസ ഓഫീസറാണ് നടപടിയെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണം', ട്രെയിനിൽ വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്ന ദുരനുഭവവുമായി റെന ഫാത്തിമ
ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക്, ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച; ഇന്ത്യ പിന്മാറണമെന്നാവശ്യം