അ​ധ്യാ​പി​ക​യെ മു​ൻ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കൂട്ടബലാത്സംഗം ചെയ്തു

Published : Sep 30, 2017, 07:07 PM ISTUpdated : Oct 05, 2018, 01:44 AM IST
അ​ധ്യാ​പി​ക​യെ മു​ൻ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കൂട്ടബലാത്സംഗം ചെയ്തു

Synopsis

മ​ഥു​ര: അ​ധ്യാ​പി​ക​യെ മു​ൻ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഓ​ടു​ന്ന കാ​റി​ൽ കൂട്ട ബലാത്സംഗം ചെയ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ 25 ന് ​അ​ൽ​ഹാ​യ്പു​ർ-​ഗോ​ൺ​ഗ റോ​ഡി​ൽ റ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു പീ​ഡ​നം ന​ട​ന്ന​ത്. സ്കൂ​ളി​ൽ​നി​ന്ന് വൈ​കു​ന്നേ​രം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. 

മ​ഥു​ര സ്വ​ദേ​ശി​യാ​യ മു​ൻ ഭ​ർ​ത്താ​വും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ മു​ൻ​ഭ​ർ​ത്താ​വും ഒ​രു സു​ഹൃ​ത്തും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ത​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത് 2014 ൽ ​ആ​ണെ​ന്ന് അ​ധ്യാ​പി​ക പ​റ​യു​ന്നു. സ്ത്രീ​ധ​നം ചോ​ദി​ച്ചു​ള്ള പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് 2016 ൽ ​വി​വാ​ഹ മോ​ചി​ത​യാ​യെ​ന്നും ഇ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​ഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ
'ബിനോയ് വിശ്വം അല്ലല്ലോ പിണറായി വിജയൻ', സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി; 'വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല'