
ശ്രീനഗർ: ജമ്മുകാഷ്മീർ അതിർത്തിയിൽ ബിഎസ്എഫ് 14 അടി നീളത്തിലുള്ള ഭൂഗർഭപാത കണ്ടെത്തി. കാഷ്മീരിലെ അർണിയ സെക്ടറിലായിരുന്നു സംഭവം. പാക്കിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് കാഷ്മീരിലേക്ക് കടക്കാൻ നിർമിച്ചതാണെന്നാണ് കരുതുന്നത്.
അർണിയ സെക്ടറിലെ വനത്തിൽ ദമല നല ഭാഗത്താണ് ഭൂഗർഭപാത കണ്ടെത്തിയത്. ബിഎസ്എഫ് പരിശോധന നടത്തുമ്പോൾ ടണലിൽ ഏതാനും തീവ്രവാദികൾ നിർമാണത്തിൽ ഏർപ്പെട്ടിരുന്നു. ഇവർക്കു നേരെ സൈന്യം നിറയൊഴിച്ചു. എന്നാൽ ഇവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അർണിയ സെക്ടറിൽ പാക് സൈന്യം കനത്ത ഷെൽ ആക്രമണമാണ് നടത്തിയിരുന്നത്. ഇത് ടണൽ നിർമാണത്തിനു സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam