രാജ്യാന്തര ഹോക്കി വനിതാ താരം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Published : Aug 04, 2017, 11:41 AM ISTUpdated : Oct 05, 2018, 02:34 AM IST
രാജ്യാന്തര ഹോക്കി വനിതാ താരം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Synopsis

ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി താരം ജ്യോതിഗുപ്ത (20) റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ആത്മഹത്യാണെന്നാണ് സംശയിക്കുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായം അണിഞ്ഞ ജ്യോതിഗുപ്തയെ ബുധനാഴ്ച വൈകിട്ട് ഹരിയാനയിലെ രെവാരിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും  വീട്ടുകാര്‍ നിഷേധിച്ചു.

എന്നാല്‍ രാത്രി എട്ടരയോടെ റെവാരി സ്‌റ്റേഷന് സമീപത്ത് വെച്ച് ജജ്ജാര്‍ റോഡ് ഓവര്‍ ബ്രിഡ്ജ് ക്രോസ് ചെയ്യുമ്പോള്‍ ട്രെയിന് മുന്നില്‍ പെണ്‍കുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നാണ് ഛണ്ഡീഗഡ് -ജെയ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്‍റെ എഞ്ചിന്‍ ഡ്രൈവര്‍ പോലീസിനു നല്‍കിയ മൊഴി. താന്‍ ബ്രേക്ക് ചെയ്തെങ്കിലും ട്രെയിന്‍ നില്‍ക്കുന്നതിന് മുമ്പ് തന്നെ യുവതി ട്രെയിന് നേരെ തന്നെ നടന്നു കയറുകയായിരുന്നുവെന്നും ഡ്രൈവറുടെ മൊഴിയില്‍ പറയുന്നു.

ഹരിയാനയിലെ സോനീപത്ത് ജില്ലക്കാരിയാണ് ജ്യോതി ബുധനാഴ്ച രാവിലെ സോനാപത്തിലെ വ്യവസായകേന്ദ്രത്തിലുള്ള പ്രാദേശിക കോച്ചിംഗ് അക്കാദമിയിലേക്ക് പോയിരുന്നു. തുടര്‍ന്ന് പത്തിലെയും പന്ത്രണ്ടിലെയും മാര്‍ക്ക് ഷീറ്റില്‍ ചില തിരുത്തലുകള്‍ വേണ്ടതിന് റോഹ്ത്താക്കിലെ മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുമെന്നും പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. വൈകിട്ട് 7 മണിയോടെ വീട്ടിലേക്ക വിളിച്ച് ബസ് കേടായതിനാല്‍ വരാന്‍ വൈകുമെന്നും പറഞ്ഞു. എന്നാല്‍ രാത്രി 10.30 ആയിട്ടും കാണാതായതോടെ മൊബൈലിലേക്ക് വിളിച്ചു. മകള്‍ മരിച്ച വിവരമായിരുന്നു തിരിച്ചു കിട്ടിയതെന്നും വീട്ടുകാര്‍ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ചെറിയൊരു അബദ്ധം പറ്റി'; 42 -കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ 17 -കാരന്‍റെ പോസ്റ്റ്; അറസ്റ്റ് വേണമെന്ന് നെറ്റിസെന്‍സ്
കണ്ണീരും കരുത്തും പോരാട്ട വീര്യവും; കായംകുളം ആർക്കൊപ്പം? സ്ത്രീവിരുദ്ധ പരാമർശവും വൈകാരിക തരം​ഗവും; മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം