പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസിൽ കൊടുംകുറ്റവാളി ചെന്താമരയാണ് ഏക പ്രതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസിൽ കൊടുംകുറ്റവാളി ചെന്താമരയാണ് ഏക പ്രതി. വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രോസിക്യൂഷനും, സുധാകരന്റെ മക്കളും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കൃത്യം നടന്ന് ഒന്നര വർഷം പിന്നിടുമ്പോഴാണ് ഇന്ന് വിധി പറയുന്നത്.
2025 ജനുവരി 27 ന് ആയിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമ കൊലപ്പെടുത്തി. ഈ കേസിൽ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ക്രൂരമായ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായിരുന്നു.


