പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ക്കുട്ടിയ്ക്ക് നേരെ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തു

Published : Dec 27, 2017, 09:36 AM ISTUpdated : Oct 05, 2018, 02:40 AM IST
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ക്കുട്ടിയ്ക്ക് നേരെ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തു

Synopsis

മഥുര : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് നേരെ പതിനാറുകാരന്‍ വെടിയുതിര്‍ത്തു. സ്‌കൂളിലേക്ക് പോകുകയായിരുന്ന 15കാരിയോട് ആണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഡിസംബര്‍ 26ന് എന്‍സിആറിലെ റോഡ്വെയ്‌സ് കോളനിയ്ക്ക് സമീപമാണ് സംഭവം. 

വെടിയുതിര്‍ത്ത ഉടന്‍തന്നെ ആണ്‍കുട്ടി മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സീറ്റ് നേടിയത് ഒറ്റയ്ക്ക് കഷ്ടപ്പെട്ട്, ആരുടെയും നോമിനിയല്ല'; റോബിൻ രാധാകൃഷ്‍ണൻ
'ഇസ്രായേൽ ആക്രമിച്ചത് അറിഞ്ഞില്ല, പക്ഷെ ഇനി ഇറാൻ തുടര്‍ന്നാൽ സൗത്ത് പാർസ് ചാമ്പലാക്കും', കടുത്ത മുന്നറിയിപ്പുമായി ട്രംപ്