
ജയ്പൂര്‍: പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ രണ്ട് മാസത്തോളമായി സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ സിക്കാറിലെ സ്‌കൂളിലാണ് സംഭവം. കുട്ടി ഗര്‍ഭിണിയായതോടെ ഗര്‍ഭഛിത്രം നടത്തിയതോടെ അവശനിലയില്‍ ആകുകയായിരുന്നു. 12ണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ എക്സട്രാ ക്ലാസിന്റെ പേര് പറഞ്ഞാണ് ബലാത്സംഗം ചെയ്തത്.
ക്ലാസുകള്‍ക്ക് ശേഷം സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവും അധ്യാപകനായ ജഗത് സിങ് ഗുജാറും സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് നിര്‍ത്തിയായിരുന്നു പീഡനം നടത്തിയത്. പിന്നീട് സംഭവം പുറത്ത് പറയാതിരിക്കുന്നതിനായി നിരന്തരം ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോളും അബോധാവസ്ഥയിലാണ്. സംഭവം വിവാദമായതോടെ അധ്യാപകര്‍ രണ്ടുപേരും ഒളിവില്‍ പോയി.
കഠിനമായ വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് മണത്തറിഞ്ഞ യാദവ് മാതാവിനെ നിര്‍ബന്ധിച്ചു കുട്ടിയുമായി ഷാഹ്പുരയിലെ സുഹൃത്തിന്റെ ക്ലിനിക്കിലെത്തിക്കുകയും ഗര്‍ഭചിദ്രം ചെയ്യിക്കുകയായിരുന്നു. എങ്കിലും കുട്ടിയുടെ മാതാവിന് ഇക്കാര്യം മനസ്സിലായിരുന്നില്ല. ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തര ശസ്ത്രക്രിയ ചെയ്യണമെന്നും മാത്രമാണു മാതാവിനോടു പറഞ്ഞത്.
അതിനുശേഷം വീട്ടിലെത്തി കുട്ടിയുടെ അവസ്ഥ മോശമായപ്പോള്‍ അവര്‍ മറ്റൊരു ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെവച്ചാണ് ഗര്‍ഭചിദ്രം നടന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിനു മനസ്സിലാകുന്നത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ രണ്ട് അധ്യാപകര്‍ക്കെതിരേയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam