
അഹമ്മദാബാദ്: സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദ് അറസ്റ്റില്‍. 2010 മുതല്‍ 13 വരെയുള്ള കാലയളവില്‍ കേന്ദ്ര സർക്കാരിൽ നിന്ന് 1. 4 കോടി രൂപ അനധികൃതമായി നേടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്.
നേരത്തെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് കേസ് രേഖപ്പെടുത്തിയിരുന്നു. ഇവരുടെ സംഘടനയായ സബ്രാങ്ങിന്‍റെ പേരിൽ അനധികൃതമായി പണം വാങ്ങി എന്ന് മുൻ സഹപ്രവർത്തകൻ റായസ് ഖാന്‍ പഥാനാണ് പരാതി നല്‍കിയത്.
ഐപിസി 403, 406,409 എന്നീ വകുപ്പുകള‍് ചാര്‍ത്തിയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. മതവും രാഷ്ട്രീയവുമായി കലര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ ടീസ്റ്റക്കെതരെ പഥാന്‍ ഉന്നയിക്കുന്നുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രജ്ദീപ് സിങ് സല വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam