പ്രതീക്ഷ തെക്കൻ സംസ്ഥാനങ്ങളിൽ: ടീസ്ത സെതല്‍വാദ്

By Web DeskFirst Published Mar 18, 2018, 1:40 AM IST
Highlights
  • പ്രതീക്ഷ തെക്കൻ സംസ്ഥാനങ്ങളിൽ: ടീസ്ത സെതല്‍വാദ്

തിരുവനന്തപുരം: രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം പ്രതീക്ഷിക്കുന്നത് ഇനി കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ടീസ്ത സെതൽവാദ്. തിരുവനന്തപുരത്ത് യുവജനകമ്മീഷൻ സംഘടിപ്പിച്ച എഗ്രീ ടു ഡിസെഗ്രീ ദേശീയ സെമിനാറിന്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ടീസ്ത.

കേരളത്തിലേക്കുള്ള ഓരോ വരവും ഏറെ സന്തോഷം നൽകുന്നതാണ്. മുമ്പെന്നുമില്ലാത്ത വിധം രാജ്യം കീഴ്പ്പെട്ട് കഴിഞ്ഞു. ഭരണകൂടം നിയമവ്യവസ്ഥിതിയെ അട്ടിമറിക്കുന്നു. ഇനി പ്രതീക്ഷ തെക്കൻ സംസ്ഥാനങ്ങളിലാണ്. കാരണം ഉത്തരന്ത്യേൻ സംസ്ഥാനങ്ങൾക്ക് അധിനിവേശ സ്വഭാവമാണ്. പടിഞ്ഞാറൻ സംസ്ഥാനങ്ങൾ വർഗ്ഗീയവത്കരിക്കപ്പെടും കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനുള്ള പൗരാവകാശമാണ്  ഭരണകൂടം നിഷേധിക്കുന്നതെന്ന് സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മി പറഞ്ഞു. എതിർക്കുന്നവരുടെ ജീവിതം നരകതുല്യമാണ്
ഇന്ത്യ എല്ലാവരുടെയുമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ എല്ലാവർക്കും കിട്ടണമെന്നും അവര്‍ പറഞ്ഞു. വിവിധ വിഷയങ്ങളെ കുറിച്ച് യുവജനകമ്മീഷൻ സംഘടിപ്പിച്ച സെമിനാറിന്റെ സമാപനയോഗത്തിൽ പങ്കെടുക്കാനാണ് ഇരുവരുമെത്തിയത്.
 

click me!