തെലങ്കാന സ്‌പീക്കര്‍ക്ക് അനുയായികളുടെ വക പാലഭിഷേകം

Web Desk |  
Published : Apr 02, 2018, 11:40 AM ISTUpdated : Jun 08, 2018, 05:49 PM IST
തെലങ്കാന സ്‌പീക്കര്‍ക്ക് അനുയായികളുടെ വക പാലഭിഷേകം

Synopsis

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.

ഹൈദരാബാദ്: തെലങ്കാന നിയമസഭാ സ്‌പീക്കര്‍ക്ക് അനുയായികളുടെ വക പാലഭിഷേകം. ഭൂപാല്‍പള്ളി ജില്ലയിലെ സ്വന്തം മണ്ഡലത്തില്‍ പുതിയ വില്ലേജ് കൗണ്‍സില്‍ അനുവദിച്ചതിലുള്ള സന്തോഷ പ്രകടനത്തിനിടെയാണ് സ്‌പീക്കര്‍ സിരികൊണ്ട മധുസൂദനചാരിയെ പാലഭിഷേകം നടത്തിയത്.  നിരവധി പേരുടെ സാന്നിദ്ധ്യത്തില്‍ പാലഭിഷേകം നടത്തുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് പുറത്തുവിട്ടത്.  ഇടയ്‌ക്ക് അദ്ദേഹം തടയാന്‍ ശ്രമിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പറവൂരിൽ വിതുമ്പി വി ഡി സതീശൻ; 'എവിടെ പോയാലും കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെ, എന്‍റെ ഊർജവും ഇന്ധനവും നിങ്ങൾ'
ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല