മകനെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ച പിതാവ് പിടിയില്‍

Published : Jan 28, 2018, 08:19 AM ISTUpdated : Oct 05, 2018, 03:43 AM IST
മകനെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ച പിതാവ് പിടിയില്‍

Synopsis

ഹൈദരാബാദ്: മകനെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ച പിതാവ് പിടിയില്‍. ഭാര്യയുടെ ജാരനാണെന്ന് കരുതിയാണ് അമ്മയ്ക്ക് ഒപ്പം ഉറങ്ങുകയായിരുന്നു 14 വയസ്സുകാരനെ പിതാവ് മഴുകൊണ്ട് വെട്ടിയത്. മകനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. 

ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളായിരുന്നു സോമണ്ണ. ഈ സംശയം മനസ്സില്‍ വെച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് ഭാര്യയ്‌ക്കൊപ്പം ആരോ കിടക്കുന്നത് സോമണ്ണയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ മുന്‍പിന്‍ നോക്കാതെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു. മകനാണെന്ന് തിരിച്ചറിഞ്ഞതും സോമണ്ണ വികാരാധീനനായി.അച്ഛന്‍റെ ആക്രമണത്തില്‍ 14കാരനായ പരശുറാമിന്‍റെ കൈക്കും തോളെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി അച്ഛനും മകനും തമ്മില്‍ വീട്ടില്‍ നിരന്തര തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സോമണ്ണയ്‌ക്കെതിരെ ഐപിസി 307 പ്രകാരം കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം
തിരുവനന്തപുരത്ത് വിദ്യാർഥിനിയെ പാമ്പ് കടിച്ചു