ആധാർ ബന്ധിപ്പിച്ചില്ല​; മൊബൈൽ കമ്പനി പണി കൊടുത്തത്​ ആധാർ മേധാവിക്ക്​

Published : Jan 19, 2018, 10:29 PM ISTUpdated : Oct 05, 2018, 02:16 AM IST
ആധാർ ബന്ധിപ്പിച്ചില്ല​; മൊബൈൽ കമ്പനി പണി കൊടുത്തത്​ ആധാർ മേധാവിക്ക്​

Synopsis

ബംഗളുരു: മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള സേവനദാതക്കളുടെ ശ്രമത്തിനിടയിൽ ആധാർ കാർഡ്​ അനുവദിക്കുന്ന യു.ഐ.ഡി പ്രൊജക്​ട്​ ഡയറക്​ടർക്കും പണികിട്ടി. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം പറഞ്ഞ്​ ഡയറക്​ടറുടെ നമ്പറിലേക്കുള്ള സേവനം തടയുകയായിരുന്നു. കർണാടകയിലെ ആധാർ പ്രൊജക്​ട്​ ഡയറക്​ടർ എച്ച്​.എൽ പ്രഭാകറിനെയാണ്​ ആധാർ ബന്ധം കുരുക്കിലാക്കിയത്​. അഞ്ച്​ ദിവസം മുമ്പാണ്​ സേവനം തടഞ്ഞതെന്ന്​ പ്രഭാകർ പറയുന്നു. 

അതേസമയം, വൺ ടൈം പാസ്​വേഡ്​ ഒാതൻറിക്കേഷൻ രീതിയിൽ താൻ ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ്​ പ്രഭാകർ പറയുന്നത്​. എന്നാൽ കണക്ഷൻ പുനഃസ്​ഥാപിക്കാൻ ആധാർ മേധാവി വിരലടയാളം നൽകണ​മെന്നാണ്​ സേവനദാതാക്കൾ പറയുന്നത്​. ഫോൺ പ്രവർത്തന രഹിതമായപ്പോൾ കസ്​റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ സാങ്കേതിക പിഴവാണെന്നായിരുന്നു മറുപടി.

പലതവണ വിളി​ച്ചപ്പോൾ കസ്​റ്റമർ കെയർ ഒൗട്ട്​ലെറ്റിൽ പോയി ആധാർ ബന്ധിപ്പിക്കാൻ വിരലടയാളം നൽകാൻ നിർദേശിച്ചു. എന്നാൽ ത​ന്‍റെ ആധാർ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായതാണെന്നും നിയമം തനിക്ക്​ അറിയാമെന്നും പ്രഭാകർ പറഞ്ഞു. ജനങ്ങൾക്ക്​ തിരിച്ചറിയൽ കാർഡ്​ നൽകുന്ന വിഭാഗത്തി​ന്‍റെ മേധാവിയായ തന്നെ മൊബൈൽ സേവനദാതാക്കൾ വിഢിയാക്കുകയാണെന്ന്​ പ്രഭാകർ പറയുന്നു.

മാത്രവുമല്ല, സിം കാർഡ്​ വീണ്ടും പ്രവർത്തിപ്പിക്കാനായി തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇത് പരിഹാസ്യകരമാണെന്നും താൻ എന്തിന്​ വീണ്ടും ​ഐഡൻറിറ്റി തെളിയിക്കണ​മെന്നും പ്രഭാകർ ചോദിക്കുന്നു. കണക്ഷൻ എടുക്കുന്ന സമയത്ത്​ തന്നെ ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണ്​. പിന്നീട്​ ആധാർ ഒാതന്‍റിക്കേഷൻ ലഭിക്കുകയും ചെയ്​തു.

ആളുകൾക്ക്​ ​തിരിച്ചറിയൽ കാർഡ്​ നൽകുന്ന ഡിവിഷന്‍റെ മേധാവിയെയാണ്​ സേവനദാതാക്കൾ​ വിഢിയാക്കാൻ ശ്രമിക്കുന്നതെന്നും പ്രഭാകർ പറയുന്നു. എന്നാൽ ആരുടെയും സിം കണക്ഷൻ വിഛേദിച്ചിട്ടില്ലെന്നാണ്​ കമ്പനിയുടെ വക്​താവ്​ പറയുന്നത്​. ടെലികോം മന്ത്രാലയം നിർദേശിച്ചതനുസരിച്ച്​ ആധാറുമായി ബന്ധിപ്പിക്കാൻ ഒാർമപ്പെടുത്തി ഉപഭോക്​താക്കൾക്ക്​ പലതവണ സന്ദേശം നൽകിയിട്ടു​ണ്ടെന്നും കമ്പനി പറയുന്നു​. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രണയവിവാഹത്തെ പിന്തുണച്ചയാളുടെ കാൽപ്പാദം തല്ലിത്തക‍ർത്ത് പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും
വാഗ്ന‍‍ർ കാറിൽ കുട്ടികൾ അടക്കമുള്ള കുടുംബം, ഒളിപ്പിച്ചത് 21 കിലോ കഞ്ചാവ്, കാർലോസും ബിന്ദുവും വീണ്ടും പിടിയിൽ