ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം, ആറ് പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് ​ഗുരുതരപരിക്ക്, സംഭവം തെലങ്കാനയിൽ

Published : Aug 12, 2026, 07:50 AM IST
telengana accident

Synopsis

മരിച്ച ആറുപേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ദേശീയപാത 65ൽ സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്.

തെലങ്കാന: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച ആറുപേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ദേശീയപാത 65ൽ സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. സംഗറെഡ്ഡിയിൽ ജോലിക്ക് പോയി മടങ്ങി വരികയായിരുന്നു എല്ലാവരും. രേഖ, ശ്രീദേവി, രേഷ്മ, കവിത ഓട്ടോറിക്ഷയുടെ ഡ്രൈവർ ദേവദാസ് എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ തട്ടിപ്പ്; ആശയവിനിമയം നടത്തിയത് കായികവകുപ്പ് അല്ല, വി അബ്​ദുറഹിമാൻ നേരിട്ടെന്ന് രേഖകൾ; ഇമെയിൽ ഏഷ്യാനെറ്റ് ന്യൂസിന്
ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന് പരാതി നൽകും