ക്ഷേത്രം വില്‍പ്പനയ്ക്ക് വെച്ച് പത്രത്തില്‍ പരസ്യം ചെയ്ത ഗൃഹനാഥന്‍ പുലിവാലുപിടിച്ചു

By Web DeskFirst Published Jul 1, 2016, 2:02 PM IST
Highlights

കഴിഞ്ഞ വാരമാണ് തന്‍റെ കുടുംബത്തിന്‍റെ അധീനതയിലുള്ള വിഷ്ണുക്ഷേത്രവും ഒരേക്കർ സ്ഥലവും കൈമാറ്റം ചെയ്യാൻ സന്നദ്ധത അറിയിച്ച് ഗോപാലൻ നായർ പത്രങ്ങളിൽ പരസ്യം നൽകിയത്. ഭാരതപ്പുഴയുടെ തീരത്ത് 4000 വർഷത്തെ പഴമുള്ള ക്ഷേത്രമാണെന്നും ഭാവിയിലും നല്ല സാധ്യതയുണ്ടെന്നും  പരസ്യത്തിൽ പറഞ്ഞിരുന്നു.  പ്രായമായതോടെ ക്ഷേത്രം നോക്കി നടത്താൻ കഴിയാതെ വന്നതാണ് കൈറ്റത്തിന് പ്രേരിപ്പിച്ചത്. പരസ്യം പത്രത്തില്‍ വന്നതോടെ ലരും വിളിച്ചു. എന്തിനാണ് ക്ഷേത്രം വില്‍ക്കുന്നത്, ഇത്ര പഴക്കം നിങ്ങള്‍ എങ്ങനെയുണ്ടാക്കി എന്നിങ്ങനെ പരിഹാസ രൂപത്തിലായിരുന്നു അധിക വിളികളും.

 സ്ഥലം ഇദ്ദേഹം പണ്ട് വിലക്ക് വാങ്ങിയതാണ്. പിന്നിടാണ് പുരാതന ക്ഷേത്രമുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് അത് നവീകരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യ ജലക്ഷ്മിയും ആഴ്വാഞ്ചേരി തന്പ്രാക്കളും ഉൾപെടുന്ന മൂന്നംഗ ട്രസ്റ്റിനാണ് അന്പലത്തിന്‍റെ നടത്തിപ്പ് ചുമതല.

ഇതിനകം 75ൽ അധികം പേർ വാങ്ങാൻ തൽപരരായി വന്നു. പണമല്ല നടത്തിപ്പാണ് പ്രധാനമെന്നും അതുകൊണ്ട് തന്നെ വ്യക്തികൾക്ക് നൽകില്ല. ട്രസ്റ്റുകൾക്ക് സമീപിക്കാം. ഹിന്ദുക്കൾക്ക് മാത്രേ കൈമാറൂ.വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ളവർ ഏറ്റെടുക്കാനുള്ള സന്നദ്ധത വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് മക്കളുടെ കൂടി സമ്മതത്തോടെയായിരുന്നു കൈമാറ്റ തീരുമാനം. എന്തായാലും തന്‍റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നവരോട് ഇനിയെങ്കിലും അത് അവസാനിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.

click me!