
ദില്ലി: പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങൾക്ക് ബാധകമല്ലെന്ന് എൻഎസ്എസ്. ആരാധനാലയത്തെ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടുത്തിയത് തെറ്റാണെന്നും എൻഎസ്എസ് സുപ്രീം കോടതിയില്‍ വാദിച്ചു. ക്ഷേത്രാചാരങ്ങൾ റദ്ദാക്കിയത് തെറ്റാണെന്ന് എന്‍എസ്എസ് വാദിച്ചു. യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്നും വിധിയുടെ പ്രത്യാഘാതം മറ്റ് മതങ്ങളിലും ഉണ്ടാകുമെന്നും എൻഎസ്എസ് വാദിച്ചു. പ്രധാന വിഷയങ്ങൾ കോടതിക്ക് മുമ്പിൽ എത്തിയില്ലെന്ന് എന്‍എസ്എസ് വാദിച്ചു. എന്‍എസ്എസിന് വേണ്ടി കെ മോഹൻ പരാശരനാണ് സുപ്രീം കോടതിയില്‍ ഹാജരായത്. എന്നാല്‍ തൊട്ടുകൂടായ്മ മാത്രം നോക്കിയല്ല കേസിലെ വിധിയെന്നും 15(2) അനുച്ഛേദ പ്രകാരമാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ വിശദമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam