നിയുക്ത ശബരിമല-മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി

Published : Oct 21, 2018, 06:32 PM ISTUpdated : Oct 21, 2018, 06:35 PM IST
നിയുക്ത ശബരിമല-മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി

Synopsis

നിയുകത ശബരിമല- മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി. വൈകിട്ട് നാല് മണിയോടെയാണ് നിയുക്ത മേൽശിമാരായ വി.എൻ. വാസുദേവൻ നമ്പൂതിരിയും, എം.എൻ .നാരായണൻ നമ്പൂതിരിയും ശബരിമല ദർശനത്തിനെത്തിയത്.  

ശബരിമല: നിയുകത ശബരിമല- മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി. വൈകിട്ട് നാല് മണിയോടെയാണ് നിയുക്ത മേൽശിമാരായ വി.എൻ. വാസുദേവൻ നമ്പൂതിരിയും, എം.എൻ .നാരായണൻ നമ്പൂതിരിയും ശബരിമല ദർശനത്തിനെത്തിയത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളെല്ലാം മണ്ഡലകാലത്തിന് മുൻപ് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി നിയുക്ത ശബരിമല മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി പറഞ്ഞു. കാനന പാതവഴി കാൽനടയായി സന്നിധാനത്തെത്തിയ മേൽശാന്തിമാർ ആദ്യം തന്ത്രി രാജീവര് മായി കൂടി കാഴ്ച നടത്തി.

ഇരുവരും സന്നിധാനത്തും മാളികപ്പുറത്തും ദർശനം നടത്തി. മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിയും നിയുക്ത മേൽശാന്തിമാർക്കൊപ്പം ഉണ്ടായിരുന്നു. മണ്ഡല മകര വിളക്ക് തീ‍ർത്ഥാടനത്തിനായി നട തുറക്കുന്ന നവം. പതിനഞ്ചിനാണ് ഇരുവരും മേൽശാന്തിമാരായി ചുമതലയേൽക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ