തിരുവല്ലത്ത് ഘോഷയാത്രക്കിടെ പൊലീസുകാരെ ആക്രമിച്ച സംഭവം; 10 പേര്‍ കസ്റ്റഡിയില്‍

Published : Feb 22, 2018, 12:58 PM ISTUpdated : Oct 05, 2018, 12:33 AM IST
തിരുവല്ലത്ത് ഘോഷയാത്രക്കിടെ പൊലീസുകാരെ ആക്രമിച്ച സംഭവം; 10 പേര്‍ കസ്റ്റഡിയില്‍

Synopsis

തിരുവനന്തപുരം: തിരുവല്ലത്ത് ഘോഷയാത്രക്കിടെ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ 10 പേർ കസ്റ്റഡിയിൽ. എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാരെയാണ് സംഘം ആക്രമിച്ചത്.

തിരുവല്ലം ചുടുക്കാട് ക്ഷേത്രഘോഷയാത്രയ്ക്കിടെ നടന്ന സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന പോലീസുകാരെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. 

തിരുവല്ലം എസ്.ഐ ശിവകുമാര്‍, എസ്.എ.പിയിലെ പൊലീസുകാരായ ശ്യാം കുമാര്‍, വൈശാഖ്, ഷിബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേരുടെയും തലയ്ക്ക് ഏറും അടിയും കൊണ്ടുള്ള മുറിവുകളുണ്ട്. ഇവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈശാഖിന് തലയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും എസ്.ഐ ശിവകുമാറിന് കാര്യമായ മര്‍ദ്ദനവും ഏറ്റിരുന്നു. സംഘര്‍ഷത്തിനിടെ പോലീസുകാരനായ ഷിബിയുടെ സ്വര്‍ണമാല മോഷണം പോയി. സംഘര്‍ഷത്തിനിടെ ആരോ മാല പൊട്ടിച്ച് കൊണ്ടുപോവുകയായിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ അഭിമാനം, അതിന്റെ അവകാശം എനിക്ക് മാത്രമെന്ന് ട്രംപ്
തിരുവല്ല സ്പാ ബലാത്സംഗ കേസ് : ഒരാഴ്ച പിന്നിട്ടു, മൂന്ന് പ്രതികൾ കാണാമറയത്ത്, ബംഗളൂരുവിലേക്ക് കടന്നു ?