
ചെന്നൈ: പത്ത് വയസ്സുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച തൊണ്ണൂറ്റൊൻപത് വയസ്സുള്ള റിട്ടയേർഡ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നെയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം. പെൺകുട്ടിയുടെ കുടുംബം രണ്ടു വർഷമായി വാടകയ്ക്ക് താമസിക്കുന്നത് ഇയാളുടെ വീട്ടിലാണ്. വയറു വേദനിക്കുന്നു എന്ന് പെൺകുട്ടി പറഞ്ഞതിനെത്തുടർന്നാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് വീട്ടുകാർ മനസ്സിലാക്കിയത്.
കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് തന്നെ പീഡിപ്പിച്ചതായി കുട്ടി തന്നെ പൊലീസിന് മൊഴി നൽകി. സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു പ്രതി. ഏഴ് മക്കളുടെ പിതാവായ ഇയാൾ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ ഭാഗമാണ്. പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam