ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം, സൈനിക വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ്പ്

By Web DeskFirst Published Dec 17, 2016, 12:21 PM IST
Highlights

ജമ്മു കശ്മിരിലെ പാംപോറിൽ സൈനിക വാഹനവ്യൂഹനത്തിനു നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് ജവാൻമാർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുന്നു.മണിപ്പൂരിൽ തീവ്രവാദികൾ പൊലീസ് ക്യാമ്പ് ആക്രമിച്ച് അയുധങ്ങൾ കൊള്ളയടിച്ചു.

വൈകിട്ട്  മൂന്ന് മണിയോടുകൂടിയാണ് കരസേന വാഹനവ്യൂഹനത്തിനു നേരെ ഭീകരക്രണണം മുണ്ടായത്. ശ്രീനഗർ-ജമ്മു ദേശിയ പാതയിൽ പാംപോർ നഗരത്തിലാണ് സൈന്യത്തിന്റെ പതിവ് പെട്രോളിംഗിനിടെ ബൈക്കിലെത്തിയ ഭീകരർ വാഹനത്തിനു നേരെ വെടിയുതിർത്തത്.ആക്രമണത്തിന് ശേഷം തീവ്രവാദികൾ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ മൂന്ന് ജവൻമാർ കൊല്ലപ്പെട്ടു. സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. മേഖലയിൽ സേന തെരച്ചിൽ ശക്തമാക്കി. ഏത് തീവ്രവാദ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ദിവസം മുമ്പ് ലഷ്കറെ തൊയ്ബ കമാണ്ടർ അബൂ ബക്കർ സുരക്ഷാ സേനയുമായുള്ള ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മണിപ്പൂരിലെ നുഗോക്കയിൽ തീവ്രവാദികൾ സായുധ പൊലീസ് ക്യാമ്പ് ആക്രമിച്ച് അയുധങ്ങളം വെടിമരുന്നും കൊള്ളയടിച്ചു. രാവിലെ 11 മണിയോടു കൂടിയാണ് 70 ഓളം  പേരടങ്ങുന്ന എൻ എസ് സി എൻ തീവ്രവാദികൾ ഇന്ത്യൻ റിസർവ് ബെറ്റാലിയൻ ക്യാമ്പ് ആക്രമിച്ചത്. സ്വതന്ത്ര മണിപ്പൂരിന് വേണ്ടി വദിക്കുന്ന സായുധ സംഘമാണ് എൻഎസ്സിഎൻ. കഴിഞ്ഞ ദിവസം തീവ്ര വാദികൾക്കെതിരെ മണിപ്പൂരി ബന്ദ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രണണം നടന്നത്. മണിപ്പൂർ മുഖ്യമന്ത്രി ഒക്രം ഇബോബി സ്ഥിതിതിഗതികൾ ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചു.

 

click me!