സിറിയയില്‍ സ്ഫോടനം 44 മരണം

Published : Jul 27, 2016, 04:04 PM ISTUpdated : Oct 05, 2018, 04:05 AM IST
സിറിയയില്‍ സ്ഫോടനം 44 മരണം

Synopsis

ദമസ്​കസ്​: സിറിയയിൽ സ്​​ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടു. വടക്ക്​ കിഴക്കൻ സിറിയയിലെ കുർദ്​ നിയന്ത്രണത്തിലുള്ള ഖമിഷ്​ലിയിലാണ് സഫോടനം നടന്നത്​. സിറിയയിലെ ഔദ്യോഗിക ചാനലാണ്​​ വാർത്ത പുറത്ത്​ വിട്ടത്. സ്ഫോടക വസ്​തുക്കൾ നിറച്ച ട്രക്ക്​ കുർദ്​ സുരക്ഷാ ആസ്​ഥാനത്ത്​ പൊട്ടിത്തെറിക്കുകയായിരുന്നു.  സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.

ഇതിനിടെ തുര്‍ക്കി അതിര്‍ത്തിയിലെ ഹസാകെ പ്രവിശ്യയില്‍ മറ്റൊരു സ്‌ഫോടനവും നടന്നു. മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

ഈ മേഖലയിൽ​ ​മുമ്പും ഐ എസ്​ ആക്രമണം നടത്തിയിരുന്നു. സിറിയയുടെ വടക്കൻ ​പ്രദേശങ്ങളിൽ കുർദുകളുടെ പിന്തുണയോടെ അമേരിക്ക നേതൃത്വത്തില്‍ സഖ്യകക്ഷികൾ വ്യോമാ​ക്രമണം നടത്തുന്നുണ്ട്​. കുര്‍ദ്ദുകള്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് ഐഎസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ പിന്തുണയോടെ കുര്‍ദിഷ് പോരാളികളും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും ഹസാകെയില്‍ ആക്രമണം നടത്തിയിരുന്നു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല, ‍‍ഞായറാഴ്ച മൊഴിയെടുക്കാമെന്ന് അറിയിച്ചു
പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി തൂങ്ങിമരിച്ചു