കാശ്മീരില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഭീകരാക്രമണം; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

By Web DeskFirst Published Feb 13, 2018, 7:16 PM IST
Highlights

ശ്രീനഗര്‍: കാശ്മീരില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഭീകരാക്രമണം. ജമ്മുവിലെ ദൊമാനയില്‍ സൈനികര്‍ക്ക് നേരെ ഭീകര്‍ നിറയൊഴിക്കുകയായിരുന്നു. കരണ്‍നഗറില്‍ സിആര്‍പിഎഫ് ക്യാന്പില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരേയും ഒന്നര ദിവസം നീണ്ട ഏറ്റുമുട്ടിലിനൊടുവില്‍ സൈന്യം വധിച്ചു. ഇതിനിടെ സുഞ്ജ്വോന്‍ സൈനിക ക്യാന്പ് പരിസരത്ത് നിന്ന് ഒരു സൈനികന്‍റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി

ഭീകരാക്രമണം നടന്ന സുഞ്ജ്വാന്‍ സൈനിക ക്യാനപിലും പരിസരത്തും  പരിശോധന നടത്തുന്നതിനിടെയാണ് ഒരു സൈനികന്‍റെ കൂടി മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഇവിടെ  ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി. ആക്രമണം നടത്തിയ ശേഷം ക്യാന്പിലെ ഒരു ക്വാര്‍ട്ടേഴ്സില്‍  ഒളിച്ച നാല് ഭീകരരെ  സൈന്യം വധിച്ചിരുന്നു. ഇതിനിടെ കശ്മീരില് ഇന്നും ഭീകരാക്രമണം ഉണ്ടായി. ജമ്മുവിലെ ദോമാനയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകര്‍ നിറയൊഴിക്കുകയായിരുന്നു. 

ഭീകരരുമായി സൈന്യം ഏറ്റമുട്ടി. ഹെലികോപ്റ്റല്‍ സര്‍വീസ്  ഉള്‍പ്പെടെ നിയോഗിച്ചായിരുന്നു സൈന്യത്തിന്‍റെ പ്രത്യാക്രമണം. ഇന്നലെ കരണ്‍നഗറില്‍ സിആര്‍പിഎസ് ക്യാന്പില്‍ നുഴഞ്ഞുകയറാന‍് ശ്രമിച്ച രണ്ട് ഭീകരരേയും  സൈന്യം  വധിച്ചു. ഒന്നര ദിവസമായി തുടര്ന്ന ഏറ്റുമുട്ടിലിനെടുവില് ഉച്ചയോടെയാണ് ഓപ്പറേഷന് അന്ത്യമുണ്ടായത്.

കശ്മീര്‍ വിഷയത്തില്‍ പിഡിപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റയും വിരുദ്ധ നിലപാടുകളെ പരിഹസിച്ച് എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. . ഒരു വശത്ത് കശ്മീര്‍ മുഖ്യമന്ത്രി പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്ന് പറയുന്നു.  മറുവശത്ത് പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍റെ  പ്രസ്താവന. സൈനികര്‍ രാജ്യത്തിന് വേണ്ടി  ജീവന്‍ വെടിയുമ്പോള്‍   ഇരുവരും  അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

click me!