
പ്രദേശം വളഞ്ഞ സുരക്ഷാ സേന ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ നിന്ന് നിരന്തരം വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സുരക്ഷാ സൈനികന് പരിക്കേറ്റതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഫെബ്രുവരിയിലും പാംപോറിലെ ഒരു ഐ.ടി.ഐ കെട്ടിടത്തിന് നേരെ ഭീകരാക്രണം നടന്നിരുന്നു. അതേ കെട്ടിടത്തിന് നേരെയാണ് ഇപ്പോഴും ആക്രമണം ഉണ്ടായിരിക്കുന്നത്. മുമ്പ് കെട്ടിടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവധി ദിവസങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ ആരുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐ.ടി.ഐയുടെ വിദ്യാര്‍ത്ഥി ഹോസ്റ്റലിനുള്ളിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്.
നേരത്തെയുണ്ടായ ഭീകരാക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കടന്ന ഇവര്‍ ആദ്യം കെട്ടിടത്തിന് തീവെച്ചു. തീ പടരുന്നത് കണ്ട് ഇവിടേക്ക് എത്തിയ സുരക്ഷാ സൈനികര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഇവരെ തുരത്താനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam