എഥനോൾ ഉൽപാദിപ്പിക്കാൻ കരിമ്പും ചോളവും കൂടാതെ ഫുഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്.
ഡൽഹി: രാജ്യത്ത് ഈ സാമ്പത്തിക വർഷം അരി ഉത്പാദനം കുറയുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് അരി ഉത്പാദനം കുറയുന്നത്.2025-26 ൽ 15.4 കോടി ടൺ അരി നമ്മൾ ഉൽപ്പാദിപ്പിച്ചു. ഈ വർഷം ഇത് 14.7 കോടി ടണ്ണായി കുറയുമെന്നാണു നിഗമനം. മഴ കുറഞ്ഞതും ഇ-20 പെട്രോളിനു വേണ്ടിയുള്ള എഥനോൾ ഉൽപാദനവും അരി ഉത്പാദനത്തെ ബാധിച്ചു. എഥനോൾ ഉൽപാദിപ്പിക്കാൻ കരിമ്പും ചോളവും കൂടാതെ ഫുഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് അരിവില കൂടാനുള്ള ഒരു കാരണവും ഇതാണ്. പത്തു വർഷം മുൻപ് അരിയുടെ ശരാശരി വില 27 രൂപ മാത്രമായിരുന്നു. ഇന്നത്തെ ഓൺലൈൻ മാർക്കറ്റ് വില നോക്കിയാൽ ബ്രാൻഡഡ് മട്ട വടി അരിയുടെ വില കിലോയ്ക്ക് 56 രൂപ മുതൽ 85 രൂപവരെ ആണ്. പൊന്നി ബ്രാൻഡഡ് അരിയുടെ വില 65 രൂപ മുതൽ 101 രൂപവരെയാണ്.














