
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ സ്വൈര്യ വിഹാരം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തെക്കന്‍ കശ്മീരില്‍ മഞ്ഞുപാളികളില്‍ തീവ്രവാദികള്‍ വിനോദത്തിലേര്‍പ്പെട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനലാണ് പുറത്തുവിട്ടത്. അജ്ഞാത സ്ഥലത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ലഷ്‌കറെ തയ്ബ തീവ്രവാദികള്‍ ഒരുമിച്ച് ഉല്ലസിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ മാസം ഏഴിന് ചിത്രീകരിച്ച ദൃശ്യങ്ങളില്‍ എ കെ 47 തോക്കുമായാണ് അഞ്ച് തീവ്രവാദികള്‍ അജ്ഞാത കേന്ദ്രം ലക്ഷ്യമാക്കി നീങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam