ലെനിന്‍റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു ടിജി മോഹന്‍ദാസ്

Web Desk |  
Published : Mar 08, 2018, 09:52 AM ISTUpdated : Jun 08, 2018, 05:42 PM IST
ലെനിന്‍റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു ടിജി മോഹന്‍ദാസ്

Synopsis

ത്രിപുരയിലെ ആക്രമണങ്ങളെയും ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവത്തേയും അനുകൂലിച്ച് വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്

കൊച്ചി: ത്രിപുരയിലെ ആക്രമണങ്ങളെയും ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവത്തേയും അനുകൂലിച്ച് വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്. ലെനിന്‍റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ കഴിയാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു മോഹന്‍ദാസിന്‍റെ അഭിപ്രായ പ്രകടനം.

ലെനിന്‍റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേകം സന്ദേശമോ പ്രശ്‌നമോ ഉണ്ടെന്ന് തോന്നുന്നില്ല. പ്രത്യയ ശാസ്ത്രങ്ങളെ ഒരു പ്രതിമ നീക്കം ചെയ്തതിലൂടെ തകര്‍ക്കാന്‍ പറ്റും. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ആളാണ് ലെനിന്‍. അദ്ദേഹത്തിന് ഒരു മഹത്വവും തന്നെപോലുള്ളവര്‍ നല്‍കുന്നില്ലെന്നും മോഹന്‍ദാസ് പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ത്രിപുരയില്‍ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്.  ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ