തച്ചങ്കരിയുടെ മാറ്റം ഭരണസൗകര്യാത്ഥം;  ആരോപണങ്ങള്‍ തെറ്റ്: മുഖ്യമന്ത്രിയുടെ ഓഫീസ്

Published : Nov 21, 2017, 08:41 AM ISTUpdated : Oct 05, 2018, 03:43 AM IST
തച്ചങ്കരിയുടെ മാറ്റം ഭരണസൗകര്യാത്ഥം;  ആരോപണങ്ങള്‍ തെറ്റ്: മുഖ്യമന്ത്രിയുടെ ഓഫീസ്

Synopsis

തിരുവനന്തപുരം: ടോമിന്‍ ജെ.തച്ചങ്കരിയെ കെബിപിഎസ് മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ഭരണസൗകര്യാര്‍ത്ഥമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

അഗ്‌നിശമനസേനാ മേധാവിയുടെ ചുമതലയ്‌ക്കൊപ്പം കെബിപിഎസിന്റെ ചുമതല കൂടി വഹിക്കാനുള്ള ബുദ്ധിമുട്ട് തച്ചങ്കരി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ആ പദവിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു ചെയ്തത്. തച്ചങ്കരിയുടെ നേതൃത്വത്തില്‍ കെബിപിഎസ് കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

മറ്റ് ജോലികള്‍ക്കായി പോകുന്നവഴി കെബിപിഎസ് അതിഥി മന്ദിരത്തില്‍ എത്തിയ എം.വി.ജയരാജനും നളിനി നെറ്റോയും തന്റെ ക്ഷണപ്രകാരം പരാധീനതകള്‍ കാണാന്‍ മാത്രമാണ് പ്രസ് സന്ദര്‍ശിച്ചതെന്ന് ടോമിന്‍ തച്ചങ്കരി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ പ്രസില്‍ പരിശോധനനടത്തിയതെന്ന വാദം തെറ്റാണെന്നും തച്ചങ്കരി പറഞ്ഞു. തനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണവും ഇല്ലെന്നും തച്ചങ്കരി പറഞ്ഞു.

നേരത്തേയുള്ള യന്ത്രം തന്നെയാണ് വര്‍ഷങ്ങളായി നമ്പറിങ്ങിനായി ഉപയോഗിക്കുന്നത്. ജര്‍മനിയിലെ എക്‌സ്‌പോയില്‍ പോകുകയോ യന്ത്രം വാങ്ങാനായി ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല. മണിപ്പാല്‍ പ്രസ് മടക്കിയയച്ച യന്ത്രമാണ് കെബിപിഎസില്‍ ലോട്ടറി നമ്പറിങ്ങിന് ഉപയോഗിക്കുന്നതെന്നുള്ളതും തെറ്റാണ്.
 
കെബിപിഎസിലെ എല്ലാ കരാറുകളും ഇ-ടെന്‍ഡര്‍ വഴിയും സുതാര്യവുമായിട്ടാണു നടത്തിയിട്ടുള്ളത്. ചൈനീസ് കമ്പനിയുടെ ഒരു യന്ത്രവും കെബിപിഎസില്‍ വാങ്ങിയിട്ടില്ല. അമേരിക്ക/യൂറോപ്പ് കമ്പനികളില്‍ നിന്നുള്ള യന്ത്രങ്ങള്‍ മാത്രമാണു വാങ്ങിയിട്ടുള്ളത്. ഒരു കരാറുകാരനു ദിവസവും കരാര്‍ തുക നല്‍കുന്നു എന്ന വാര്‍ത്ത തെറ്റാണ്.
 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?