തങ്കഅങ്കിയ്ക്ക് സന്നിധാനത്ത് ഭക്തി നിര്‍ഭരമായ സ്വീകരണം

By Web TeamFirst Published Dec 26, 2018, 6:31 PM IST
Highlights

മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. 

ശബരിമല: മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കിക്ക് സന്നിധാനത്തെത്തിച്ചത്.  തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്പടി സേവിച്ചു. വൈകീട്ട് ആറരയോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിയത്. 

തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്പ് മാത്രമേ ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തൂ. ഇന്ന് വൈകീട്ട് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം ഹരിവരാസനം പാടി നടയടക്കും. നാളെ ഉച്ചയ്ക്കാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്ക് ശബരിമല പ്രതിഷ്ഠയില്‍ തങ്കഅങ്കി ചാര്‍ത്തും. നാളെ മണ്ഡലപൂജ കഴിയുന്നതോടെ മണ്ഡലകാലം പൂര്‍ത്തിയാകും. 

കഴിഞ്ഞ ഞായറാഴ്ചയാണ് ആറന്‍മുളയില്‍ നിന്നാണ് തങ്കഅങ്കി സന്നിധാനത്തേക്ക് പുറപ്പെട്ടത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് തങ്കഅങ്കിക്ക് സന്നിധാനത്തെത്തിയത്. സന്നിധാനത്തെത്തിയ തങ്കഅങ്കിയെ ദേവസ്വം പ്രസിഡന്‍റ് സ്വീകരിച്ചു.  

click me!