ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ബിജെപി

Published : Mar 11, 2017, 06:44 AM ISTUpdated : Oct 04, 2018, 04:22 PM IST
ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ബിജെപി

Synopsis

ലക്നോ: ഉത്തർപ്രദേശിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ബിജെപി മുന്നേറ്റത്തിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. മോദി ഇഫക്ടാണ് ബിജെപിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ബിജെപി കേന്ദ്ര നേതാക്കൾ പറഞ്ഞു. 14 വർഷത്തിനു ശേഷമാണ് യുപിയിൽ ബിജെപി അധികാരത്തിലേക്കു വരുന്നത്. 

അതേസമയം പഞ്ചാബിൽ തോൽവി സമ്മതിച്ചതായി ബിജെപി അകാലിദൾ സഖ്യം അറിയിച്ചു. കോണ്‍ഗ്രസ് 60 സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്.. ബിജെപി അകാലിദൾ സഖ്യത്തിന് 30 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ആംആദ്മി മൂന്നാം സ്ഥാനത്തേക്കു പോയിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡില്‍ ഭരണം തിരിച്ചുപിടിച്ച ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. മണിപ്പൂരിലും ബിജെപി സഖ്യം മുന്നേറ്റമുണ്ടാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം കാത്തിരുന്ന ദിവസം, 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്‍ദുൽ റഹീം ഇന്ന് നാട്ടിലെത്തും
സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവർക്ക് എതിരെയും അന്വേഷണം; 242 അക്കൗണ്ടുകളിലായി 18.36 കോടി മരവിപ്പിച്ചെന്ന് ഇഡി