ഇരുവരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഹിതപരിശോധനയില്‍ നിഷ്പക്ഷ നിലപാടിലാണ്.
കഴിഞ്ഞ യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനില്‍ ഏറ്റവും അധികം സീറ്റുകള്‍ നേടിയ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയും യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടിലാണ്.
ഡെന്‍മാര്‍ക്കിന്റെ ഭാഗമായിരുന്ന ഗ്രീന്‍ലാന്റ് 1982ല്‍ രാജ്യത്ത് ഹിതപരിശോധന നടത്തി 1985ല്‍ യൂറോപ്യന്‍ എക്കണോമിക് കമ്മിറ്റിയില്‍ നിന്ന് പുറത്തുപോയി.
യൂറോപ്യന്‍ യൂണിയന് പുറത്തുപോകാനുള്ള നടപടി ക്രമം.
യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നതിന് ഹിതപരിശോധനയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന് പ്രസിഡന്റിന് ഇത് സംബന്ധിച്ച് കത്ത് എഴുതണം.
രണ്ട് വര്‍ഷത്തോളം നീളുന്ന നടപടിക്രമങ്ങള്‍ക്കൊടുവിലേ ഔദ്യോഗികമായി അംഗരാജ്യത്തിന് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കഴിയൂ.
ഏതൊക്കെ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്
28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍.
1958ല്‍ ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച യൂറോപ്യന്‍ എക്കണോമിക് കമ്മിറ്റിയാണ് 1993ല്‍ യൂറോപ്യന്‍ യൂണിയന്‍ ആയത്.
പൊതുവിപണി, സ്വതന്ത്രമായ സഞ്ചാരം , പൊതുനാണയം, പൊതുനിയമങ്ങള്‍ എന്നിവ യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കുന്നു.
യൂറോപ്യന്‍ പാര്‍ലമെന്റാണ് പരമോന്നത ഭരണസ്ഥാപനം.
ജനസംഖ്യയുടെ അനുപാതത്തില്‍ അംഗരാജ്യങ്ങള്‍ക്ക് അംഗങ്ങളെ തെരഞ്ഞെടുത്ത് അയക്കാം.
പ്രസിഡന്റ് ഉള്‍പ്പെടെ നിലവില്‍ 751 അംഗങ്ങളാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്ളത്.
ബ്രിട്ടന് നിലവില്‍ 73 അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉള്ളത്.
യൂറോ പൊതു നാണയമാണെങ്കിലും 19 രാജ്യങ്ങളേ ഇത് പൂര്‍ണമായും സ്വീകരിച്ചിട്ടുള്ളൂ.
ഈ രാജ്യങ്ങള്‍ യൂറോ സോണ്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നു.
ബ്രിട്ടന്‍ യൂറോ സോണിന് പുറത്താണ്.
അംഗരാജ്യങ്ങിലെ പൗരന്‍മാര്‍ക്ക് സ്വതന്ത്രസഞ്ചാരം അനുവദിക്കുന്ന രാജ്യങ്ങള്‍ ഷെന്‍കണ്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam