ദില്ലി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരം മൂന്നാം ദിവസത്തിലേക്ക്

By Web DeskFirst Published Jun 13, 2018, 7:24 AM IST
Highlights
  • തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കെജിരിവാള്‍  സർക്കാർ.

ദില്ലി:  ലഫ്റ്റന്‍റ്  ഗവർണറുടെ ഓഫീസിനുള്ളില്‍ ദില്ലി മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മന്ത്രിമാരില്‍ ഒരാളായ സത്യേന്ദ്ര ജെയിന്‍ നിരാഹാര സമരമാണ് നടത്തുന്നത്.  മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സത്യേന്ദ ജെയിന്‍, മനീഷ് സിസോദിയ, ഗോപാല്‍ റായി എന്നീവരാണ് നിരാഹാരം കിടക്കുന്നത്. 

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. എന്നാല്‍ ഇവരുമായി കൂടിക്കാഴ്ച നടത്താൻ പോലും ഗവര്‍ണ്ണർ അനില്‍ ബൈജാല്‍ തയ്യാറായിട്ടില്ല. ദില്ലിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും വികസനത്തിനും വേണ്ടി തങ്ങള്‍ എന്ത് സമരം ചെയ്യാനും തയ്യാറാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ പറഞ്ഞു. 

ഈ സാഹചര്യത്തിൽ സമരം ശക്തിപ്പെടുത്താനാണ് ആം ആദ്മി പാർട്ടി  പ്രവർത്തകരുടെ തീരുമാനം. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ഗവർണ്ണറുടെ ഓഫീസിലേക്ക് പ്രവർത്തകര്‍ ഇന്ന് പ്രകടനം നടത്തും. ജനങ്ങള്‍ ഏല്‍പ്പിച്ച  ജോലി ചെയ്യാതെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് സർക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി പ്രതികരിച്ചു. 

click me!