
തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകള്‍ ആശാവഹമാണെന്ന് പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും ഗവേഷകയുമായ ഡോ. ഇർമ മക്ലോറിൻ. ആൾക്കൂട്ട കൊലപാതകങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയന്നും ഇർമ പറഞ്ഞു. തൃശ്ശൂർ കേരള വർമ്മ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കാനെത്തിയതായിരുന്നു ഇർമ. ആരാധനാലയങ്ങളിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച ചർച്ച തന്നെ സമൂഹം മുന്നോട്ടു പോകുന്നതിന്‍റെ ലക്ഷണമാണ്.
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരായ അഭിപ്രായങ്ങൾ ആൺമേൽക്കോയ്മയുടേതാണെന്നും ഇർമ്മ പറഞ്ഞു. സ്ത്രീകളും ദളിതരും അടക്കം ലോകത്ത് അടിച്ചമർത്തപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന ഇർമ്മ മക്ലോറിൻ ആദ്യമായാണ് കേരളത്തിലെത്തിയത്. കേരളത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത് രാജ്യത്തിന്‍റെ പ്രതിച്ഛായ തന്നെ മോശമാക്കി. ഭീഷണിക്ക് വഴങ്ങി കലാസൃഷ്ടികള്‍ പിൻവലിക്കുന്ന പ്രവണത നല്ലതല്ല. എഴുത്തുകാര്‍ പോരാളികളാകണമെന്നും ഇർമ്മ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam