
പുരുഷന്‍മാരില്‍ നിന്ന് കുറച്ചുദിവസത്തേക്കെങ്കിലും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുണ്ടെങ്കില്‍ അതിനൊരു അവസരമുണ്ട്... പുരുഷന്‍മാരുടെ നിഴല്‍പോലും എത്തിനോക്കാത്ത ഒരു ദ്വീപ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുകയാണ് ക്രിസ്റ്റിന റോത്ത് എന്ന് സ്ത്രീ. ഫിന്‍ലാന്‍ഡിലാണ് പ്രത്യേക ദ്വീപ് മുഴുവന്‍ സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഒഴിവുസമയങ്ങള്‍ ആഘോഷിക്കാന്‍ ഇനി സ്ത്രീകള്‍ക്ക് ഇവിടേക്ക് വരാം. പുരുഷന്‍മാരില്ലാത്ത ലോകത്ത് അവര്‍ക്ക് എങ്ങനെയും ആഘോഷിക്കാമെന്ന് ദ്വീപൊരുക്കിയ ക്രിസ്റ്റിന റോത്ത് പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ലോകം ഒരുക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും, എന്നുകരുതി താന്‍ പുരുഷവിരോധിയല്ലെന്നും റോത്ത് പറയുന്നു.
ജൂണില്‍ സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കുന്ന ദ്വീപിലേക്ക് പോകാന്‍ മെമ്പര്‍ഷിപ്പ് ലഭിക്കാനുള്ള അപേക്ഷ വഴി നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മികച്ച സൗകര്യങ്ങളോടുകൂടിയാണ് ദ്വീപ് റിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. യോഗയും മെഡിറ്റേഷനും ഭക്ഷണവുമടക്കം പ്രത്യേകതകളേറെയുണ്ട് ദ്വീപിന്. ദ്വീപില്‍ ചെലവഴിക്കാനുള്ള പണച്ചെലവ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും യാത്ര ഇത്തിര കോസ്റ്റ്ലി ആകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam