കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇതര സംസ്ഥാന തൊഴിലാളിക്ക്

Web Desk |  
Published : May 10, 2018, 10:36 PM ISTUpdated : Jun 29, 2018, 04:22 PM IST
കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇതര സംസ്ഥാന തൊഴിലാളിക്ക്

Synopsis

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ വിശ്വജിത് റോയ് പ്രമാണിക്കിന് ലഭിച്ചത്.

വയനാട്: കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇതര സംസ്ഥാന തൊഴിലാളിക്ക്. കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ വിശ്വജിത് റോയ് പ്രമാണിക്കിന് ലഭിച്ചത്. ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.

കഴിഞ്ഞ ദിവസം ബത്തേരി കോട്ടക്കുന്നിലെ കടയില്‍ നിന്നുമാണ് വിശ്വജിത്ത് ഒരേ നമ്പറിലുള്ള മൂന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. ഇതില്‍ AY 299883 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ 3 വര്‍ഷമായി ഇദേഹം ബത്തേരിയില്‍ കൊട്ടിട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു വരികയാണ്. ടിക്കറ്റ് ബത്തേരി ഫെഡറല്‍ ബാങ്കില്‍ ഏല്‍പ്പിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി യുദ്ധമുണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്‍റെ താക്കീത്; 'പുതിയ മിസൈലുകൾ വികസിപ്പിച്ചു, യുദ്ധം തുടർന്നാൽ ഉപയോഗിക്കും'
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ ശ്വാസതടസം; ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു, മരണം ചികിത്സയിലിരിക്കെ